ചിലത് അങ്ങനെയാണ്, അപ്രതീക്ഷിതം..
ചിലർ അങ്ങനെയാണ്, യാദൃശ്ചികം…
വേർപാടിന്റെ മുറിവുകൾ കരിഞ്ഞുണങ്ങിയ നിദ്രായാമങ്ങൾ..
പുതുമഴയായി വീണ്ടുമൊരു പ്രണയ മഴവില്ല്…..
തമോഗർത്ത കാന്തിക പ്രണയ മണ്ഡലം പ്രശോഭിക്കുമാ നയനങ്ങൾ….
ശാന്തമെങ്കിലുമാ മിഴികളിലൊരായിരം സ്നേഹ സമുദ്രങ്ങൾ….
ശാന്ത മനസ്സിനെയശാന്തമാക്കുമൊരു സുഗന്ധo പേറിയ പവിഴമല്ലി പൂവിതൾ…
കൊക്കുരുമ്മി കിന്നാരം പറയും ഇണക്കുരുവികളോട് വീണ്ടുമസൂയ…
രുചി മുകുളങ്ങൾ ഒന്നായിത്തീരും കഥ പറയുo നിന്നധരങ്ങൾ…
തോൽക്കില്ലെന്നുറപ്പുണ്ടേലും നീസ്സഹായത…
ഓളപ്പരപ്പിൽ മുങ്ങാംകുഴിയിട്ട് മെല്ലെ മിണ്ടാതൊഴുകും മിന്നാമിനുങ്ങ്…
പ്രണയത്തിനഗ്നി സ്ഫുലിംഗങ്ങൾ തീർക്കുമൊരു മൊഞ്ചത്തി പെണ്ണ്….
നിന്റെ ചൂടേറ്റലിഞ്ഞ മഞ്ഞിൻ കണങ്ങൾക്ക് ശാന്തത….
പ്രണയത്താൽ മരിച്ച ജന്മങ്ങൾക്ക് പുനർജന്മം നൽകുമൊരു ചന്ദനക്കാറ്റ്….
നീ തു – ണ , സാന്ത്വനം, പ്രണയ പാരിജാതം…
