പ്രണയത്തിന്റെ നീലക്കുറിഞ്ഞികൾ പൂത്തിറങ്ങിയ കവിളിണകൾ…
മികവാർന്ന തെളിനീരൊഴുകിയിറങ്ങും മന്ദസ്മിതം
വിണ്ണിലെ ചെറു താരകങ്ങൾ ഉതിർന്നിറങ്ങിത്തിളങ്ങും കൺപീലികൾ…..
കഥ പറയും കണ്ണുകളെ തോൽപ്പിച്ച കവിതയെഴുതിയ കിന്നരിച്ചുണ്ടുകൾ….
മൂർദ്ധാവ് ചുംബിച്ച് ചുരമിറങ്ങി വിശ്രമിക്കുമൊരു സ്വർണ്ണ മുക്കുത്തി….
മത്ത് പിടിപ്പിക്കും ചന്ദനക്കാറ്റുമേറ്റി വകഞ്ഞൊരുക്കിയ തലമുടിക്കെട്ട്…
സപ്ത വർണ്ണങ്ങളൊന്നായി ചേർന്നലിഞ്ഞിറങ്ങിയ മഞ്ഞിൻ കണം….
പ്രണയ പ്രപഞ്ചമാ വദനത്തിലാവാഹിച്ചാശ്ച്ചര്യപ്പെട്ട ശില്പി കോറിയിട്ടൊരു മന്ദാര മറുക്..
തഴുകിത്തലോടി ചുംബിച്ചുണർത്തും കറുത്ത വസന്തങ്ങളെയോർമ്മിപ്പിക്കുമൊരു മന്ദാരമറുക്……
വസന്തങ്ങളെ ആവാഹിച്ച് പൂത്തുലഞ്ഞ് നിൽക്കുമൊരു നീതു പെണ്ണ് ….
മരുഭൂമിയിലെ പച്ചപ്പ്….
മോഹിപ്പിച്ച് മറഞ്ഞ് പോകും മരീചിക..
