യാത്ര….

പാദസരങ്ങൾ കിലുക്കാതെ മെല്ലെയൊഴുകും മായാനദി

പ്രണയ സംഗീത രാഗങ്ങൾ കേൾക്കാതൊഴിഞ്ഞു പറക്കുമൊരയന്നം…

ഇഷ്ടങ്ങളൊക്കെ പട്ടടയിലെരിഞ്ഞുഴർന്ന പുകയിലലിയിച്ച് വൃതമിരിക്കുമൊരു നരൻ..

എതിർ ദിശയിലോടും രണ്ട് ജീവിത ശകടങ്ങൾ !

പ്രണയ മഴ ആദ്യമായി തോറ്റത് കണ്ട് കുലുങ്ങിച്ചിരിച്ച് കരഞ്ഞുറങ്ങിയ പാതിരാവ്..

നിശാഗന്ധി പരിമളം പരത്തുന്ന കറുത്ത വാവിന്റെ ചൂളം വിളികൾ…

കാലചക്രമുരുളുന്ന നേർത്ത സംഗീതമൊരു ഇമ്പമായ് മാറുമ്പോൾ….

യാദൃശ്ചികതയുടെ തണുത്തുറഞ്ഞ സുന്ദരയാമങ്ങളിലെ നിന്നെക്കുറിച്ചുള്ളയോർമ്മകൾ…

സാർത്ഥകമായ നിൻ മനം കണ്ട് , കുളിര് കോരിയുറങ്ങിത്തീർത്ത രാവുകൾ…. യാത്ര….

കാലം മറച്ച് വെച്ച നിധികൾ തേടിയൊരു നിസ്സംഗ യാത്ര…

പ്രണയ വേലിയേറ്റത്തിലിടാറാതുറച്ചൊരു പത്തേമാരി…. നന്മ..

Leave a comment