ഒറ്റമരം
ഉമിയാo തടാകക്കരയിലെ ഒറ്റമരം
നീലാകാശവും നീല ജലാശയവും നീലത്തണൽ വിരിച്ചിടും ഹരിതാഭയും..
മാന്ത്രിക സ്പർശമായി ഒഴുകിയെത്തും നിന്നോർമ്മകൾ…
ജല മർമ്മരങ്ങൾ ഒളിപ്പിച്ച സംഗീത മാധുരി…
ഇളവെയിൽ പൊള്ളിക്കും ഇക്കിളിച്ചൂട്…..
നീ തൂനിലാവായ് ചിരിച്ച് മിന്നും ഭൂമിയുമാകാശവും…..
വസന്തം
കാലഭേദങ്ങൾ സ്പർശിക്കാത്ത വസന്ത നിലാവൊളി ചന്ദ്ര താരകം…
നിൻ മുഖം !
